വ്യാപാരിയെ കടയില്‍കയറി വെട്ടിയ സംഭവം; എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ജില്ലാ പോലിസ് ചീഫിൻ്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വ്യാപാരിയെ കടയില്‍കയറി വെട്ടിയ സംഭവം; എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ജില്ലാ പോലിസ് ചീഫിൻ്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

കുമ്പള: യുവാവിനെ കടയില്‍കയറി വെട്ടിയ സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തതായി കുമ്പള സി.ഐ പ്രേംസദന്‍. ഇതില്‍ ആറുപേരെ തിരിച്ചറിഞ്ഞു. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതായും പ്രിതികള്‍ മുങ്ങിയതായും പോലിസ് പറഞ്ഞു. ജില്ലാ പോലിസ് ചീഫ് ഡോ.എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും മറ്റും അക്രമം നടന്ന സ്ഥലത്ത് പരിശോധന നടത്തി. നേരത്തെയുണ്ടായിരുന്ന കലഹമാണ് അക്രമത്തില്‍ കലാശിച്ചത്. അക്രമത്തിന് മണിക്കൂറുകള്‍ക്കു മുമ്പും മഹേഷ് അടക്കമുള്ള പ്രതികള്‍ ആരിഫുമായി കലഹത്തിലേര്‍പ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനെ (31) ആള്‍ട്ടോ കാറിലെത്തിയ ആറംഗ സംഘമാണ് വടിവാള്‍കൊണ്ട ആരിഫിനെ കടയിലെത്തി വെട്ടിയത്. വെട്ടേറ്റപ്പോള്‍ ജീവനുംകൊണ്ട് ആരിഫ് തൊട്ടടുത്തുള്ള ആരാധനാലയത്തില്‍ കയറി. ഇതുകണ്ട അക്രമിസംഘം കടന്നുകളയുകയായിരുന്നു. ആരിഫ് ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

0Shares