വ്യാജ പനംനൊങ്ക് പാനീയം കാസര്‍കോട് ജില്ലയില്‍ വില്‍പന പൊടിപൊടിക്കുന്നു; അത് കുടിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ പനംനൊങ്ക് പാനീയം കാസര്‍കോട് ജില്ലയില്‍ വില്‍പന പൊടിപൊടിക്കുന്നു; അത് കുടിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

കാസര്‍കോട്: വ്യാജ പനംനൊങ്ക് പാനീയ വില്‍പ കാസര്‍കോട് ജില്ലയിലെ ദേശിയപാതയോരത്ത് വില്‍പന പൊടിപൊടിക്കുന്നു. അത് കുടിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനം നൊങ്ക് (പനങ്കരിക്ക്) പാനീയം പ്രകൃതി ദത്തമല്ല, വ്യാജം. ജില്ലയുടെ പല ഭാഗങ്ങളിലും അടുത്തയിടെ വിപണനത്തിനെത്തിയ പനങ്കരിക്ക് വ്യാപാരികള്‍ വില്‍ക്കുന്ന പാനീയം കൃത്രിമമെന്ന് സൂചന. തമിഴ് നാട്ടില്‍ നിന്നെത്തിയ ഒരു സംഘം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. കരിമ്പനയില്‍ നിന്നും ശര്‍ക്കര ചെത്തിയെടുക്കുന്ന പാനീയമാണിതെന്ന വ്യാജേനയാണ് വില്‍ക്കുന്നത്. എന്നാല്‍ പന ചെത്തിയാല്‍ ലഭിക്കുന്നത് കള്ളാണ്. കള്ള് ഇങ്ങനെ റോഡരികില്‍ വില്‍ക്കുവാന്‍ അബ്കാരി ചട്ടം അനുവദിക്കുന്നില്ല. ചെര്‍ക്കള, തെക്കില്‍, മാവുങ്കാല്‍, കാഞ്ഞങ്ങാട്, പടന്നക്കാട് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഈ ലഹരി പാനീയം വില്‍പ്പന നടത്തുന്നത്. ഇത്തരത്തില്‍ വ്യാജ പനംനൊങ്ക് പാനീയ വില്‍പന നടത്തുന്നവരെ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തില്‍ ആണ് ഇവയുടെ വില്‍പ്പന. ഇത് ‘ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാക്കറിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ഈ ലായനി നിര്‍മിക്കുന്നതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അശ്രഫ് പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തിലും, കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മ്മിക്കുന്ന ഇത്തരം പാനീയങ്ങള്‍ ജനങ്ങള്‍ കഴിക്കരുതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭാസ്‌ക്കരനും പരിശോധനക്കൊപ്പമുണ്ടായിരുന്നു.

0Shares