വോട്ട് ചെയ്യാന്‍ വരിയിൽ നിന്നവരോട് വോട്ടഭ്യര്‍ത്ഥന; ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

  • Post category:news
  • Reading time:1 min read
You are currently viewing വോട്ട് ചെയ്യാന്‍ വരിയിൽ നിന്നവരോട് വോട്ടഭ്യര്‍ത്ഥന; ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കാസർകോട് റീപോളിംഗ് ദിവസം വരിയിൽ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എം.പി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണം ഉന്നയിച്ചവർ അതു തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. തെളിവുകൾ കയ്യിലുള്ളവർ പുറത്തു വിടട്ടെയെന്നും ഉണ്ണിത്താൻ വെല്ലുവിളിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുണ്ടായതു വിഷമമുണ്ടാക്കി. അത് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. അവർ യുക്തമായ തീരുമാനമെടുക്കും. ഇനിയും അതിന് പിന്നാലെ പോകാൻ താൽപര്യമില്ല. രാഷ്ട്രീയ ജീവിതത്തിൽ തനിക്കു ലഭിക്കേണ്ട നീതി വൈകി. തന്‍റെ ചെറുവിരലിൽ പോലും പിടിച്ചുയർത്താൻ ആരുമുണ്ടായില്ല.– ഉണ്ണിത്താൻ പറഞ്ഞു.

0Shares