
കാസർകോട്: വോട്ടെണ്ണല്‍ ദിവസം ഡ്യുട്ടിയിലുള്ള ഉദ്യേഗസ്ഥര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു കോളേജിലെത്താന്‍ കാസര്‍കോട് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേകസര്‍വീസ് നടത്തും.

രാവിലെ 4.40നും 5.20നും ദേശീയ പാതയിലൂടെയും രാവിലെ അഞ്ചു മണിക്ക് കെ. എസ്. ടി. പി റോഡ് വഴിയും കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തും. ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
