വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്; ആരോപണം മലര്‍പ്പൊടിക്കാരന്‍റെ  സ്വപ്നമെന്ന് മുഖ്യമന്ത്രി

പാലാ : സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന നിലപാടില്‍ മാറ്റമില്ല. പരാമര്‍ശം ചെന്നിത്തലയെ വേവലാതിപ്പെടുത്തതെന്തിനാണ് ? വിരട്ടല്‍ വേണ്ട, അതങ്ങ് മനസില്‍ വച്ചാല്‍ മതിയെന്നും പിണറായി തുറന്നടിച്ചു.

കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ അഴിമതിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. വൈദ്യുതി കൊണ്ടു വരുന്നതിനു വേണ്ടിയും പ്രസരണത്തിന് വേണ്ടിയും നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി കിഫ്ബി വഴി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതിയാണ് നടന്നത്. വര്‍ക്ക് ടെന്‍ഡര്‍ ചെയ്യുമ്പോഴുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്കായി ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ കിഫ്ബിക്ക് വേണ്ടി പുതിയ എന്‍ജിനിയറെ വെയ്ക്കുകയും ചെയ്തു. 60 ശതമാനം അധിക തുകയ്ക്കാണ് കരാര്‍ നല്‍കിയത്. കെ.എസ്.ഇ.ബി നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയായിരുന്നു സര്‍ക്കാരെന്നും ചെന്നിത്തല തുറന്നടിച്ചു.

0Shares