വൈകല്യത്തെ തോല്‍പിച്ച ജീവന്‍ രാജിന് മിമിക്രിയില്‍ ഒന്നാം സ്ഥാനം

  • Post category:local news
  • Reading time:1 min read
You are currently viewing വൈകല്യത്തെ തോല്‍പിച്ച ജീവന്‍ രാജിന് മിമിക്രിയില്‍ ഒന്നാം സ്ഥാനം

ചെമ്മനാട്: വൈകല്യത്തെ തോല്‍പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ജീവന്‍ രാജിന് മിമിക്രിയില്‍ ഒന്നാം സ്ഥാനം. എന്‍ഡോസള്‍ഫാന്റെ വിഷമഴയില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും മിമിക്രിയിലൂടെ ലോകത്തെ കാണുകയാണ് ജീവന്‍ രാജ്. എന്‍ഡോസള്‍ഫാന്‍ ദുരിതം മൂലം കാഴ്ച നഷ്ടപ്പെട്ട ജീവന്‍ രാജിനാണ് ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. പ്രകൃതിയിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ അനുകരിച്ചാണ് ജീവന്‍രാജ് മിമിക്രിയില്‍ വിജയം നേടിയത്.

കാസര്‍കോട് ജി.എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജീവന്‍ രാജ് സഹായി വിഷ്ണുവിനൊപ്പമാണ് മത്സരത്തിനെത്തിയത്. എന്‍മകജെയിലെ കൂലി പണിക്കാരനായ ഇശ്വരനായിക്കിന്റെയും പുഷ്പ്പവല്ലിയുടെയും മകനാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍പെട്ട ജീവന്‍രാജിന്റെ സഹോദരന്‍ ദേവികിരണും അന്ധനാണ്. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിലും മലയാളം പദ്യം ചൊല്ലലിലും ദേവികിരണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ശാസ്ത്രാധ്യാപകനായ നാരായണന്റെ പ്രോല്‍സാഹനത്തിലാണ് മിമിക്രി അരങ്ങിലെത്തിയത്.

0Shares