വേണം, ലക്ഷ്മി നായര്‍ക്കൊരു പിന്‍ഗാമിയെ.

  • Post category:news
  • Reading time:1 min read
You are currently viewing വേണം, ലക്ഷ്മി നായര്‍ക്കൊരു പിന്‍ഗാമിയെ.

തിരുവനന്തപുരം: വിദ്യാര്‍ഥി സമരം കൊണ്ട് തിളച്ചു മറയുന്ന ലോ അക്കാദമി ലോ കോളേജിനായി പുതിയ പ്രിന്‍സിപ്പലിനെ തേടുകയാണ് മാനേജ്‌മെന്റ്. പടിയിറങ്ങിയ ലക്ഷ്മി നായര്‍ക്ക് പകരം യഥാര്‍ഥ യോഗ്യതയും അര്‍ഹതയും കാര്യ പ്രാപ്തിയുമുള്ള പ്രിന്‍സിപ്പലിനായി പ്രതീക്ഷ അര്‍പ്പിച്ച് കഴിയുകയാണ് കോളേജ് വിദ്യാര്‍ഥികള്‍. പുതിയ പ്രിന്‍സിപ്പലിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് പത്ര പരസ്യം വന്നു കഴിഞ്ഞു.

 

നിശ്ചത യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി 18.02.2017ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലോ അക്കാദമിയുടെ പുന്നന്‍ റോഡിലുള്ള ഓഫീസില്‍ എത്തിച്ചേരേണ്ടതാണ് എന്നാണ് പത്ര പരസ്യം. എന്നാല്‍ ഒഴിവ് താല്‍ക്കാലികമാണോ സ്ഥിരമാണോ എന്ന് വ്യക്തമാക്കുന്നില്ല. നിലവിലെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രിന്‍സിപ്പലിനെ തേടിയുള്ള പത്ര പരസ്യം. എന്തായാലും വിവാദങ്ങളിലൂടെയും സമര കോലാഹലങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ ഈ നിയമ കലാലയത്തിന്റെ പ്രിന്‍സിപ്പല്‍ ആകാനുള്ള നിയോഗം ആര്‍ക്കാണെന്ന് കണ്ടറിയുക തന്നെ വേണം!

 

0Shares