മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. സി.പി.എമ്മിലെ പി പി ബഷീറിനെ 23310 വോട്ടുകള്‍ക്കാണ് കെ എന്‍ എ ഖാദര്‍ തോല്‍പ്പിച്ചത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. ബി.ജെ.പി സ്ഥാനാര്‍ഥി നാലാം സ്ഥാനത്താണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യു.ഡി.എഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞു. കെ.എന്‍.എ ഖാദറിന് 65,227 വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന് 41,917 വോട്ടുകളും നേടി. എസ്.ഡി.പി.ഐയിലെ കെ.സി നസീറിന് 8648 വോട്ടുകളും ബി.ജെ.പിയിലെ കെ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5728 വോട്ടുകളും ലഭിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി 38,000 ലെറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ഇതോടെ ഇത്തവണ കെ എന്‍ എ ഖാദറിന് 15,000ലേറെ വോട്ടുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഭൂരിപക്ഷത്തിലുണ്ടായ കുറവ് ലീഗ് കേന്ദ്രങ്ങളില്‍ വന്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വേങ്ങരയടക്കം നാലുപഞ്ചായത്തുകളില്‍ ലീഗിന് വോട്ടില്‍ ഇടിവ് വന്നു.
1. കെ.എന്‍.എ. ഖാദര്‍ (മുസ്ലിം ലീഗ്) 65,227
2. പി.പി.ബഷീര്‍ (സിപിഎം) 41,917
3. കെ.സി. നസീര്‍ (എസ് ഡി പി ഐ) 8,648
4. കെ.ജനചന്ദ്രന്‍ (ബിജെപി) 5,728
നോട്ട 502
കറുമണ്ണില്‍ ഹംസ (സ്വതന്ത്രന്‍) 442
ശ്രീനിവാസ് (സ്വതന്ത്രന്‍) 159
