ചെറുവത്തൂര്‍: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 12 മുതല്‍ 17 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിനു മുന്നോടിയായുള്ള നാള്‍മരം മുറിക്കല്‍ ചടങ്ങ് തിങ്കളാഴ്ച രാവിലെ 9. 38 നും 11.30 നും ഇടയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ കോയ്മയായ എരവില്‍ നാറമംഗലത്ത് പത്തായപുരയില്‍ നമ്പി വീട്ടില്‍ നിന്നും കണ്ണംകൈ പാലാട്ട് ഒട്ടു തറവാട്ടില്‍ നിന്നുമാണ് ആചാര പെരുമയില്‍ നാള്‍മരം മുറിക്കുന്നത്. ഒന്‍പതിന് 10.10നും 11.10നും ഇടയില്‍ തിരുമുടിക്ക് കവുങ്ങ് മുറിക്കും. 27 ന് 10.30നും 11.45നും ഇടയില്‍ കൂവം അളക്കും. ജനുവരി ഏഴിന് രാവിലെ വരച്ചുവെക്കല്‍ ചടങ്ങ് നടക്കും.
10ന് 9.46നും 10.56നും ഇടയില്‍ കലവറ നിറക്കല്‍ എന്നിവ നടക്കും. 12ന് ദയരമംഗലത്തുനിന്നും ദീപവും തിരിയും കൊണ്ടവരുന്നതോടെ ആണ് ആറുനാള്‍ നീണ്ടു നില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് അരങ്ങുണരും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം കോയ്മ എന്‍.പുരുഷോത്തമന്‍, ചെയര്‍മാന്‍ എന്‍.വി തമ്പാന്‍ പണിക്കര്‍, കണ്‍വീനര്‍ ടി.കുഞ്ഞിരാമന്‍, പി.സി ജയരാജന്‍, പി. ഗോപാലന്‍, ടി.വി കൃഷ്ണന്‍, എം.വി രാമചന്ദ്രന്‍, ടി. രാജന്‍, അത്തിക്കല്‍ അശോകന്‍, വി. കൃഷ്ണന്‍, ടി.വി വിനോദ് കുമാര്‍, കെ. ടി രാജേഷ് മീഡിയ കണ്‍വീനര്‍ രാഹുല്‍ ഉദിനൂര്‍ പങ്കെടുത്തു.
വേങ്ങക്കോട്ട് പെരുങ്കളിയാട്ടം; നാള്‍മരം മുറിക്കല്‍ തിങ്കളാഴ്ച