‘വേഗം’ കാസര്‍കോട് പൊലീസിന്റെ ഹ്രസ്വചിത്രം പുറത്തിറങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ‘വേഗം’ കാസര്‍കോട് പൊലീസിന്റെ ഹ്രസ്വചിത്രം പുറത്തിറങ്ങി

കാസര്‍കോട്: ട്രാഫിക് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പൊലീസ് നിര്‍മ്മിക്കുന്ന ‘വേഗം’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സി.ഡി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ദാമോദരന്‍ സി.ഡി ഏറ്റുവാങ്ങി.ഫഹദ്ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സി.ഐ. സിബി തോമസാണ് ഇതില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബുദാസ് കോടോത്താണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.ഷിജു നൊസ്റ്റാള്‍ജിയയാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരായ ബാബുദാസ്, അശോകന്‍ കള്ളാര്‍, സജിത്ത് പടന്ന, ഷീബ, സരള, പവിത്രന്‍, കണ്ണൂരിലെ ശ്രീജില്‍, ഭാസ്‌കരന്‍ കാറടുക്ക എന്നിവരാണ് അഭിനേതാക്കള്‍. സി.ഡി പ്രകാശന ചടങ്ങില്‍ ബാബുദാസ് കോടോത്ത്, സിബി തോമസ് എന്നിവര്‍ സംബന്ധിച്ചു. വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്ത് സിനിമയെ പരിചയപ്പെടുത്തി.

0Shares