
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ മോട്ടോര്‍വാഹന വകുപ്പിന് 3.3 ഏക്കര്‍ സ്ഥലം അനുവദിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍.

താലൂക്കില്‍ സ്ഥാപിക്കുന്ന ജോയിന്റ് ആര്‍. ടി ഓഫീസിന് കീഴില്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷനും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കും സ്ഥാപിക്കുന്നതിനനുകൂലമായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി മന്ത്രി അറിയിച്ചു. മഞ്ചേശ്വരം താലൂക്കില്‍ ആര്‍. ടി ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
