വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

വെള്ളരിക്കുണ്ട്(കാസർകോട്): മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. താലൂക്ക് ആസ്ഥാന മന്ദിരത്തിൻ്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വെള്ളരിക്കുണ്ട് ടൗണില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി.

ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ് മുഖ്യാതിഥിയായി. ബോര്‍ഡ് സെക്രട്ടറി ബി.അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാധാമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍, ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ടോം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജി ദേവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ നന്ദിയും പറഞ്ഞു.

0Shares