കാസര്‍കോട്: വെളിച്ചെണ്ണ കൂടുതലും ഇപ്പോള്‍ മായം കലര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും ഇതിന് മാറ്റം വരാന്‍ ഇതുപോലുള്ള ഗ്രാമീണ ഉല്‍പാദകര്‍ മുന്നിട്ടിറങ്ങിയാല്‍ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിയണ്ണിയില്‍ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പനയും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരത്തില്‍നിന്ന് എണ്ണയും മറ്റ് നിരവധി ഉല്‍പന്നങ്ങളും തയ്യാറാക്കാമെങ്കിലും നമ്മള്‍ വെളിച്ചെണ്ണ മാത്രമേ ഉണ്ടാക്കുന്നുള്ളു. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങും. അതുപോലെ കൊപ്രസംഭരണവും എത്രയും പെട്ടന്ന് കേര ഉല്‍പാദസംഘക്കള്‍ സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ കേരഫെഡ് ആരംഭിക്കും. കോക്കനട്ട് മിഷന്‍ രൂപികരിച്ചിരിക്കുകയാണ്. മൊത്തം ഉല്പാദനത്തിന്റെ 40 ശതമാനമെങ്കിലും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നല്ലയിനം തെങ്ങിന്‍ തൈ ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ടിഷ്യുകള്‍ച്ചര്‍ വഴി തെങ്ങിന്‍ തൈകള്‍ ഉണ്ടാക്കാനുള്ള വഴിയും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സി.കെ.കുമാരന്‍, ഗീതഗോപാലന്‍, എ.പി.ഉഷ, കെ. എക്സ്, കെ.സുരേന്ദ്രന്‍, വി പ്രേമാവതി, എന്‍ അശോക്, വിജേശ്വരി, രാജേശ്വരി, വി.നാരായണന്‍, ബി.കെ.നാരായണന്‍, ടി.ഗോപിനാഥന്‍ നായര്‍, വൈ.ജനാര്‍ദ്ധനന്‍, എം.ജി മണിയാണി, എം അനന്തന്‍ നമ്പ്യാര്‍ സംസാരിച്ചു. ബി.എം പ്രദീപ് സ്വാഗതവും ശരത് ഇരിയണ്ണി നന്ദിയും പറഞ്ഞു.
വെളിച്ചെണ്ണയില്‍ മായം കലരാതിരിക്കാന്‍ ഗ്രാമീണ ഉല്‍പാദകര്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍