വെറുതേ പോസ്റ്റ് ഇട്ട് പോകരുത്, ഓരോ ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കുടിച്ചിട്ട് പോകണം; ബൽറാമിനെ ട്രോളി പി . വി അൻവർ

  • Post category:news
  • Reading time:1 min read
You are currently viewing വെറുതേ പോസ്റ്റ് ഇട്ട് പോകരുത്, ഓരോ ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കുടിച്ചിട്ട് പോകണം; ബൽറാമിനെ ട്രോളി പി . വി അൻവർ

വി.ടി ബല്‍റാം എം.എല്‍.എയെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ. യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് ഇടതുപക്ഷം പാലാ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിലും യു.ഡി.എഫിന്‍റെ ദയനീയ പരാജയത്തിലും സെല്‍ഫ് ട്രോളുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ഇതിനെ ട്രോളിയാണ് അൻവർ എം. എൽ. എ രംഗത്തെത്തിയത്.

https://www.facebook.com/watch/?v=399163824104210

‘യു.പി.എ ഘടകകക്ഷി എന്‍.സി.പിക്ക് പാലാ മണ്ഡലത്തില്‍ വിജയം. നിയുക്ത എം.എല്‍.എ മാണി സി. കാപ്പന് അഭിനന്ദനങ്ങള്‍. തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ..’ എന്നായിരുന്നു ബല്‍റാം കുറിച്ചത്. എന്നാൽ ‘ആരും വെറുതേ പറഞ്ഞ് ആശ്വസിക്കാനായി മാത്രം പോസ്റ്റ് ഇട്ട് പോകരുത്, ഓരോ ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കൂടി കുടിച്ചിട്ട് പോകണം’ എന്നാണ് അന്‍വര്‍ എം.എല്‍.എ കുറിച്ചത്. കൂടാതെ പൈനാപ്പിള്‍ ജ്യൂസ് തയ്യാറാക്കുന്ന ഒരു വീഡിയോ കൂടി പങ്കുവെച്ചായിരുന്നു പരിഹാസം. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

0Shares