വെനസ്വേലയുടെ പുതിയ പെട്രോ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പാണെന്ന് ട്രംപ് ഭരണകൂടം; വെനസ്വേലന്‍ ഡിജിറ്റില്‍ കറന്‍സിക്ക് യു.എസില്‍ നിരോധനമേര്‍പ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing വെനസ്വേലയുടെ പുതിയ പെട്രോ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പാണെന്ന് ട്രംപ് ഭരണകൂടം; വെനസ്വേലന്‍ ഡിജിറ്റില്‍ കറന്‍സിക്ക് യു.എസില്‍ നിരോധനമേര്‍പ്പെടുത്തി

ന്യൂയോർക്ക്: വെനസ്വേലയുടെ പുതിയ ഡിജിറ്റൽ കറൻസിയായ പെട്രോ ക്രിപ്റ്റോ കറൻസി തട്ടിപ്പ് ആണെന്ന് വിലയിരുത്തിയ ട്രംപ് ഭരണകൂടം, പ്രസ്തുത കറൻസിക്ക് യു.എസില്‍ നിരോധനം ഏര്‍പ്പെടുത്തി. തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഒപ്പുവച്ചത്. അമേരിക്കയില്‍ നിന്നുള്ളതോ അമേരിക്കയുമായി ബന്ധപ്പെട്ടതോ ആയ ഒരു സാമ്പത്തിക ഇടപാടിനും ഇനിമുതല്‍ വെനസ്വേലന്‍ ഡിജിറ്റില്‍ കറന്‍സി ഉപയോഗിക്കരുതെന്നാണ് ഉത്തരവ്.

അമേരിക്കന്‍ നിയമങ്ങള്‍ മറികടന്ന് ആരെങ്കിലും വെനസ്വേലന്‍ കറന്‍സി ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷാനടപടികളുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

0Shares