കാസര്‍കോട്: വീ കെയര്‍ നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നിയാസ് നഗറില്‍ നടന്ന മതവിജ്ഞാന സദസ് സമാപിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി സമാപന ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വീ കെയര്‍ ചെയര്‍മാന്‍ അച്ചു നായന്മാര്‍മൂല അധ്യക്ഷനായി. ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നടത്തി. ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി.
നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി മുഖ്യാതിഥിയായിരുന്നു. എന്‍.എ. അബൂബക്കര്‍ ഹാജി, ടി.എ ഷാഫി, ഫാറൂഖ് മൗലവി, പഞ്ചായത്ത് അംഗം താഹിര്‍, പി.പി ഉമ്മര്‍, ബിരാന്‍ നായന്മാര്‍മൂല, ഖാദര്‍ പാലോത്ത്, എസ്. റഫീഖ്, ഖാദര്‍ അറഫ പ്രസംഗിച്ചു.
വീ കെയര്‍ നായന്മാര്‍മൂല സംഘടിപ്പിച്ച മതവിജ്ഞാന സദസ് സമാപിച്ചു