വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ സമരപ്രഖ്യാപനം: കോഴിക്കോട്ട് ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ സമരപ്രഖ്യാപനം: കോഴിക്കോട്ട് ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞദിവസം കത്വ പീഡനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ. നേരത്തെ താനൂര്‍, കൊല്ലം അടക്കം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തിലും സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വര്‍ഗീയകലാപത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമങ്ങള്‍ക്ക് പിന്നാലെ ‘ചലോ കോഴിക്കോട്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ സമരപ്രഖ്യാപനം നടന്നതായും ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൂടാതെ നാളെ കോഴിക്കോട് എഡ്.സി.പി.ഐ ഒരു യോഗവും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വടകര മേഖലയില്‍ കോഴിക്കോട് റൂറല്‍ എസ്പി നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോഴിക്കോട് നഗരപരിധിയില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0Shares