വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോകല്‍; യുവതിയെ പിടികൂടി, നാടകം പൊളിച്ച് പൊലീസ്

  • Post category:news
  • Reading time:1 min read
You are currently viewing വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോകല്‍; യുവതിയെ പിടികൂടി, നാടകം പൊളിച്ച് പൊലീസ്

കാഞ്ഞങ്ങാട്: ചിറ്റാറിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്ന സംഭവം ഒളിച്ചോട്ട നാടകം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയതായി വാര്‍ത്ത പരന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി.

ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അന്ത്യമായത്. മാലോത്തെ ബൈക്ക് മെക്കാനിക്ക് കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണില്‍ വിളിച്ചു തന്നെ ചിലര്‍ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കരഞ്ഞു കൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. നാട്ടുകാരുടെ വിവരമനുസരിച്ച് ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം നടന്നു വരുന്നു.

0Shares