വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഗുണ്ടയുടെ ക്രൂര പീഡനം

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഗുണ്ടയുടെ ക്രൂര പീഡനം

കോട്ടയം: ചങ്ങനാശേരിയില്‍ ദളിത് യുവതിക്ക് നേരെ ക്രൂര പീഡനം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ചങ്ങനാശേരി തൈപ്പറമ്പില്‍ ബിനീഷിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കടന്നാണ് ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. വീട്ടുകാര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ ചങ്ങനാശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അരമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തു.


പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ മുമ്പ് കാപ്പ ചുമത്തപ്പെട്ട വ്യക്തിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള ബിനീഷ്. പട്ടിക ജാതിക്കാര്‍ക്കെതിരെയുളള അതിക്രമം, ബലാത്സംഗം, ഭവനഭേദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

0Shares