വീട്ടിലെത്തിയ അതിഥിയായ പെണ്‍കുട്ടിയെ പൂട്ടിയിട്ടു ബലാത്സംഗം ചെയ്തു; 5 ലക്ഷം തന്നാല്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പീഡകന്‍..ഞെട്ടിതരിച്ച് വീട്ടുകാര്‍

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടിലെത്തിയ അതിഥിയായ പെണ്‍കുട്ടിയെ പൂട്ടിയിട്ടു ബലാത്സംഗം ചെയ്തു; 5 ലക്ഷം തന്നാല്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പീഡകന്‍..ഞെട്ടിതരിച്ച് വീട്ടുകാര്‍

കാണ്‍പൂര്‍: ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിയായ യുവാവ് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ. കാണ്‍പൂരിലെ ബാന്ധ ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ താജ് എന്ന യുവാവാണ് താന്‍ ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. കഴിഞ്ഞമാസമാണ് താജ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ഭര്‍തൃസഹോദരിയെ കാണാന്‍ താജിന്റെ വീട്ടിലെത്തിയതായിരുന്നു യുവതി. ഈ സമയം താജ് യുവതിയെ തന്റെ റൂമിനകത്ത് പൂട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ പോലീസില്‍ പരാതി കൊടുക്കുന്നതിന് പകരം ഗ്രാമ കൗണ്‍സില്‍ ആയ പഞ്ചായത്തില്‍ വിവരമറിയിച്ചു.

അതോടെ പെണ്‍കുട്ടിയെ താജ് വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് കല്യാണം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിവാഹമടുത്തതോടെ താജ് അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇത് പെണ്‍വീട്ടുകാര്‍ വിസമ്മതിച്ചതോടെ താജ് വിവാഹത്തില്‍ നിന്നും പിന്‍മാറി. സ്ത്രീധനം കിട്ടിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്നായിരുന്നു താജിന്റെ വാദം. ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ഒരു ഫലവുമുണ്ടായില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താജിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താജിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

0Shares