വീട്ടിനുള്ളില്‍ ഉറങ്ങി കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി: പെണ്‍ മക്കള്‍ വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാത്ത ഉത്തര്‍പ്രദേശിലെ യോഗി ഭരണം അരക്ഷിതമോ?

  • Post category:news
  • Reading time:1 min read
You are currently viewing വീട്ടിനുള്ളില്‍ ഉറങ്ങി കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി: പെണ്‍ മക്കള്‍ വീടിനുള്ളില്‍ പോലും സുരക്ഷിതമല്ലാത്ത ഉത്തര്‍പ്രദേശിലെ യോഗി ഭരണം അരക്ഷിതമോ?

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ വീടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി അടുത്തുള്ള പാടത്ത് വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഗൂര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

അബോധാവസ്തയിലായ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

0Shares