ബദിയടുക്ക(കാസർകോട്): നെല്ലിക്കട്ട ചെര്‍ളടുക്കയിലെ റോഡരികില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ളടുക്കയിലെ സുഹറ (48) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹറയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടത്. ദേഹത്ത് മുറിവുകള്‍ പറ്റിയിട്ടുണ്ട്. നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടതായി അറിയിക്കുകയായിരുന്നു.
ബദിയടുക്ക പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. വാഹനമിടിച്ച് മരണപെട്ടതാണോ എന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വീട്ടമ്മ മാനസിക അസ്വാസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടമ്മയുടെ മൃതദേഹം റോഡരികില്‍, മരണത്തില്‍ സംശയം; വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി