വി മുരളീധരന്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി; വികസന കാര്യങ്ങളില്‍ കേരളത്തിന്‍റെ താല്‍പ്പര്യത്തിനായി നിലകൊള്ളുമെന്ന് പ്രസ്താവന

  • Post category:news
  • Reading time:1 min read
You are currently viewing വി മുരളീധരന്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി; വികസന കാര്യങ്ങളില്‍ കേരളത്തിന്‍റെ താല്‍പ്പര്യത്തിനായി നിലകൊള്ളുമെന്ന് പ്രസ്താവന

രണ്ടാം മോഡി മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. വികസന കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനായി നിലകൊള്ളുമെന്നും ദേശീയപാതാ വികസനത്തില്‍ ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ മോഡി തരംഗം ഉണ്ടാകാത്തത് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതുകൊണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കൂടുതല്‍ വോട്ടുകള്‍ നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതുമാത്രം പോരയിരുന്നു. കേരളത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ടെന്നും മുരളീധരന്‍ പറഞ്ഞു .

വെള്ളപ്പൊക്ക ദുരിതം മതിയായ കേന്ദ്രസഹായം കിട്ടിയില്ല എന്നത് ശരിയല്ലെന്നും കേരളം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അനുസരിച്ച് പണം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ബി.ജെ.പിയില്‍ പ്രശ്‌നങ്ങളില്ലെന്നും സംഘടനയില്‍ ആശയപ്പോരാട്ടം നടക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

0Shares