വിഷമദ്യം കഴിച്ച് 15 തോട്ടം തൊഴിലാളികള്‍ മരിച്ചു: മരിച്ചവരില്‍ സ്ത്രീകളും; നിരവധിപേർ ആശുപത്രിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing വിഷമദ്യം കഴിച്ച് 15 തോട്ടം തൊഴിലാളികള്‍ മരിച്ചു: മരിച്ചവരില്‍ സ്ത്രീകളും; നിരവധിപേർ ആശുപത്രിയിൽ

ഗുവാഹത്തി: വിഷമദ്യം കഴിച്ച്‌ സ്ത്രീകളടക്കം 15 തോട്ടം തൊഴിലാളികള്‍ മരിച്ചു. ആസാമിലാണ് സംഭവം. നിരവധിപേർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും അതിനാൽ തന്നെ മരണസംഖ്യ കൂടാമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

പ്രാദേശികമായി തയ്യാറാക്കിയ മദ്ധ്യം കഴിച്ച നൂറിലധികം പേര് വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രയിൽ ചികിത്സതേടിയത്. ഇവരിൽ 15 പേരാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആസാമിലെ സംഭവം.

0Shares