
കാസർകോട്: വിഷപ്പാമ്പിന്‍റെ കടിയേറ്റ വീട്ടമ്മ ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിക്കോൽ, ചോനോക്കിലെ പരേതനായ സി. ഗോവിന്ദന്‍റെ ഭാര്യ സി. കല്യാണി അമ്മ(85)യാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ മരിച്ചത്.

രാത്രി മുറ്റത്തിറങ്ങിയപ്പോൾ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ ഭയത്തിൽ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന് ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. ശങ്കരൻ, ദാമോദരൻ, കുഞ്ഞമ്പു, ലക്ഷ്മി, കമലാക്ഷൻ, കുഞ്ഞികൃഷ്ണൻ, ലോഹിതാക്ഷൻ എന്നിവർ മക്കളാണ്.
പത്മജ, സരോജിനി, ഉഷ, ബാബു, ഓമന, സതി, പ്രീതി എന്നിവർ മരുമക്കളാണ്. കൃഷ്ണൻ മാസ്റ്റർ പള്ളിപ്പുഴ സഹോദരനാണ്. കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
