
തിരുവനന്തപുരം: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള തെരഞ്ഞെടുപ്പാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങള്‍ മറക്കരുതെന്നും വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്നും ശ്രീശാന്ത് പറഞ്ഞു.

അതേപോലെ തന്നെ, വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീശാന്ത് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. വയനാട് കൂടാതെ രാഹുല്‍ അമേഠിയിലും മത്സരിക്കുന്നുണ്ട്. ഇന്നലെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പത്രികാ സമര്‍പ്പണത്തിന് രാഹുലിനൊപ്പമെത്തിയിരുന്നു.
