വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാന്‍ ശ്രമം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

  • Post category:news
  • Reading time:1 min read
You are currently viewing വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാന്‍ ശ്രമം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍.എസ്.എസ് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കോടതിവിധി നടപ്പാക്കാന്‍ കഴിയാത്തതിനു കാരണം സവര്‍ണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ശബരിമലവിഷയത്തിനു പരിഹാരം കാണാമെന്നുള്ള സര്‍ക്കാര്‍നീക്കം രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്. നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധമെന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുത്തിരുന്നില്ല. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയെല്ലാം എന്‍.എസ്.എസിനെ ചൊടിപ്പിച്ചിരുന്നു.

0Shares