
ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം ആഗോള തലത്തിലുണ്ടായ നഷ്ടം 8 ബില്യണ്‍ യു.എസ് ഡോളര്‍ ( ഏകദേശം 56,800കോടി രൂപ). ലോകത്താകമാനം 18,000 മണിക്കൂറാണ് കഴിഞ്ഞവര്‍ഷം ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടത്. 2019ല്‍ 2015-16 കാലഘട്ടത്തിലെക്കാള്‍ 235 ശതമാനം അധികം ഇന്റര്‍നെറ്റിന് വലിക്ക് വന്നു.ഇന്റര്‍നെറ്റ് ഗവേഷണ സ്ഥാപനമായ ടോപ്10വി.പി.എന്നിന്‍റെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സി.എന്‍.എനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മ്യാന്‍മര്‍, ഛാഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് സമയത്തിന്‍റെ അടിസ്ഥാനത്തില്‍ നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചതെങ്കിലും സാമ്പത്തികമായി ഏറ്റവമധികം ബാധിച്ചത് ഇറാഖിനെയാണ്. 4880 മണിക്കൂറാണ് മ്യാന്‍മറില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. ഛാഡില്‍ ഇത് 4728 മണിക്കൂറും ഇന്ത്യയില്‍ 4196 മണിക്കൂറുമാണ്.

263 മണിക്കൂര്‍ നിരോധനം 2.3 ബില്യണ്‍ ഡോളറിന്‍റെ( ഏകദേശം 16,300 കോടി രൂപ) നഷ്ടമാണ് ഇറാഖിന് ഉണ്ടാക്കിയത്. 1560 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ച സുഡാനാണ് രണ്ടാം സ്ഥാനത്ത്. 1.8 ബില്യണ്‍ ഡോളറാണ് ( ഏകദേശം 12700കോടി രൂപ)സുഡാന്‍റെ നഷ്ടം. 1.3 ബില്യണ്‍(ഏകദേശം 9200കോടി രൂപ) നഷ്ടം സംഭവിച്ച ഇന്ത്യയാണ്ഇക്കാര്യത്തില്‍ മൂന്നാമത്. വെനസ്വേല, ഇറാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
4196 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനമാണ് ഇന്ത്യയില്‍ 2019ല്‍ ഉണ്ടയത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില മേഖലകളില്‍ മാത്രമാണ് നിരോധനമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. മറ്റ് ഏതൊരു രാജ്യത്തെക്കാള്‍ അധികം നിരോധനങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്ക് 1.3 ബില്യണ്‍ ഡോളറാണ് (ഏകദേശം 9200കോടി രൂപ) ഇതിലൂടെ നഷ്ടമായത്.
