വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ട് ഏഴ് മരണം; ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു, അപകടം വരുത്തിയത് തെറ്റായ ദിശയില്‍ വന്ന ടാങ്കര്‍ ലോറി.

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ട് ഏഴ് മരണം; ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു, അപകടം വരുത്തിയത് തെറ്റായ ദിശയില്‍ വന്ന ടാങ്കര്‍ ലോറി.

പുണെ: മഹാരാഷ്ട്രയിലെ പൂനെയില്‍ വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. അപകടത്തിൽ ഏഴ് പേര്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. 15 യാത്രക്കാരുമായി പുണെയിലേക്കു പോകുകയായിരുന്ന ടെമ്പോ ട്രാവലർ മിനി ബസ്സാണ് അപകടത്തിൽ പെട്ടത്.

തെറ്റായ ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. ഇന്ന് പുലർച്ചെ ലോനികന്ദിലായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദ് ജില്ലയിലുള്ള ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

0Shares