വിവാഹ വീട്ടില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ വീട്ടില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു.

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വിവാഹ വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റലിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയെത്തിയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു സ്‌ഫോടനമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. തൊട്ടുത്ത് നിന്നിരുന്ന സ്ത്രീ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. നാല് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.

0Shares