വിവാഹ ധനസഹായം: മാതൃകയായി നായന്മാർമൂല ഓട്ടോ ഡ്രൈവർമാർ

  • Post category:local news
  • Reading time:1 min read
You are currently viewing വിവാഹ ധനസഹായം: മാതൃകയായി നായന്മാർമൂല ഓട്ടോ ഡ്രൈവർമാർ

വിദ്യാനഗർ/ കാസർകോട് : കാസര്‍കോട് ജില്ലയിലെ സന്തോഷ് നഗർ പണലത്തെ അനാഥയായ പെൺകുട്ടിയുടെ വിവാഹത്തിന് നായന്മാർമൂലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ തുക സ്വരൂപിച്ച് നൽകിയത് നാടിന് തന്നെ മാതൃകയായി.

വളരെ പിന്നോക്കാവസ്ഥയിലുള്ള നിര്‍ദ്ധന കുടുംബത്തിനാണ് നായന്മാർമൂലയിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്നുമാത്രമായി തുക സമാഹരിച്ചു നൽകിയത്. പരിപാടിക്ക് കുറ്റി അബ്ദുല്ല ,കബീർ അറഫ ,റസാഖ് ആലംപാടി ,മുസ്തഫ ,അബ്ദുൽ റഹ്മാൻ (അന്ത്ക്ക ),ഷാനു ,അർഷാദ് ,ഹുസ്സൈൻ കുഞ്ഞിക്കാനം,സജീദ് ചാലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

0Shares