വിവാഹ ക്ഷണക്കത്ത് അടിച്ച കാര്യം മാലമോഷ്ടാവ് ഓര്‍ത്തില്ല; പ്രസിലെ ജീവനക്കാരിയുടെ ആറുപവന്‍ ആഭരണം കവര്‍ന്ന കള്ളനെ തിരിച്ചറിഞ്ഞതോടെ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹ ക്ഷണക്കത്ത് അടിച്ച കാര്യം മാലമോഷ്ടാവ് ഓര്‍ത്തില്ല; പ്രസിലെ ജീവനക്കാരിയുടെ ആറുപവന്‍ ആഭരണം കവര്‍ന്ന കള്ളനെ തിരിച്ചറിഞ്ഞതോടെ സംഭവിച്ചത്

ചെറുവത്തൂര്‍: വഴി ചോദിച്ചെത്തി യുവതിയുടെ മാലയുമായി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. വെങ്ങാട്ട് സ്വദേശിയായ ഷിനോയെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെയ് 26 ന് പിലിക്കോട് മഞ്ഞത്തൂരില്‍ വെച്ചാണ് ബൈക്കിലെത്തിയ ഷിനോയ് യുവതിയുടെ സ്വര്‍ണമാലയുമായി കടന്നുകളഞ്ഞത്. ചെറുവത്തൂരിലെ സ്വകാര്യ പ്രസ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മഞ്ഞത്തൂരിലെ സുലേഖയുടെ ആറ് പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകവേ മഞ്ഞത്തൂര്‍ കാവിനടുത്തുവെച്ച് സുലേഖയുടെ അടുത്തെത്തിയ ഷിനോയ് പുത്തിലോട്ടേക്കുള്ള വഴി ചോദിക്കുകയും ഉടന്‍ മുളകുപൊടി വിതറി കഴുത്തിലുണ്ടായിരുന്ന മാല അപഹരിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഒരുവര്‍ഷം മുമ്പ് യുവതി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വിവാഹകത്തടിക്കാന്‍ ഷിനോയ് വന്നിരുന്നു. ആ ഓര്‍മയില്‍ കമ്പ്യൂട്ടറില്‍ തപ്പിനോക്കിയപ്പോഴാണ് കത്തിലുള്ള ഫോട്ടോയും കള്ളനും ഒരുപോലെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാത്രിയോടെ വെങ്ങാട്ടെത്തി ചന്തേര എസ്.ഐ.വിപിന്‍ ചന്ദ്രന്‍ മരപ്പണിക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

0Shares