
വിവാഹബന്ധം മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ മക്കള്‍ക്ക് രക്ഷിതാക്കളാണ് പലപ്പോഴും പ്രചോദനമാകാറുള്ളത്. എന്നാല്‍ ഇവിടെ നടി ദിയ മിര്‍സയ്ക്ക് നേരെ തിരിച്ചാണ്. അമ്മയുടെയും അച്ഛന്‍റെയും വേര്‍പിരിയല്‍ പ്രചോദനമായെന്ന് ദിയ പറയുന്നു. തന്‍റെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയപ്പോള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചെന്ന് താരം പറയുന്നു.

വേര്‍പിരിയല്‍ തന്നെ ഒട്ടും തളര്‍ത്തിയില്ല. കഴിഞ്ഞ വര്‍ഷമാണ് സഹീല്‍ സംഘയുമായുള്ള ദിയയുടെ വിവാഹബന്ധം തകര്‍ന്നത്. തനിക്ക് ശക്തിയും പ്രചോദനവുമായത് രക്ഷിതാക്കള്‍ തന്നെയാണ്. 34 വര്‍ഷം മുന്‍പ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ഒന്ന് ഞാന്‍ കൊച്ചുകുട്ടിയായിരുന്നു. തന്‍റെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ താല്‍ക്കാലികമാണെന്നും തനിക്കത് അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും ദിയ പറയുന്നു.
ജീവിതത്തില്‍ പലരും ശക്തമായ തീരുമാനമെടുക്കാത്തതിനു കാരണം പേടിയാണ്. ഭയംകൊണ്ട് തീരുമാനമെടുക്കാതെ എല്ലാം സഹിക്കുന്നു. ഞാന്‍ അങ്ങനയല്ലെന്നം ദിയ പറയുന്നു. ജീവിതത്തിലെ വേദനകള്‍ക്ക് ആരോടും വെറുപ്പും വിദ്വേഷവും തോന്നണ്ട കാര്യമില്ല. കുറച്ച് വിഷമമൊക്കെയുണ്ടായി. എന്നാല്‍ ഇപ്പോള്‍ ശാന്തതയിലേക്കും സമാധാനത്തിലേക്കും ഞാന്‍ തിരിച്ചുവന്നു.
