
ഹൈദരാബാദ്: നിരന്തരം വിവാഹത്തിന് നിബന്ധിച്ച കാമുകിയെ കാമുകൻ കൊന്നുതള്ളി. ഹൈദരാബാദിലാണ് സംഭവം. ഇരുവരും 2017 മുതല്‍ പ്രണയത്തിലായിരുന്നതായി പോലീസ് പറഞ്ഞു. എന്‍ജിനീയറായ ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ കാമുകൻ സുനില്‍ എന്ന യുവ എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.

മസ്‌കത്തില്‍ ജോലിക്കായി ഇന്റര്‍വ്യൂവിനു പോകുന്നുവെന്ന് കാമുകിയുടെ വീട്ടില്‍ ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ കുട്ടിക്കൊണ്ടുപോവുകയായിരുന്നു. കാമുകിയെയും കൂട്ടി ലോഡ്ജില്‍ എത്തിയ പ്രതി കൊലനടത്തിയ ശേഷം മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി ഡ്രൈയിനേജില്‍ തള്ളുകയും ചെയ്തു. യുവതിയെ കാണാതായതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.
