കൊളമ്പോ: വിവാഹം വ്യത്യസ്തമാക്കാനാണ് ഇന്നത്തെ യുവതി യുവാക്കളുടെ ശ്രമം. എന്നാല്‍ ഇത്തരം വ്യത്യസ്ത വിവാഹങ്ങള്‍ അതിര് കവിഞ്ഞാലോ? ഏറെ വ്യത്യസ്തമായ വിവാഹം കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നടന്നു എന്നതാണ് പുതിയ വാര്‍ത്ത. സ്കൂളിലെ പ്രവൃത്തി ദിവസം ഒരു ശ്രീലങ്കന്‍ വിവാഹത്തിന് വേണ്ടി 250 സ്കൂള്‍ കുട്ടികളെ യൂണിഫോമണിഞ്ഞ് റോഡില്‍ ജാഥയായി നിരത്തി. സംഭവം വിവാദമായതോടെ ദമ്പതികള്‍ക്ക് വിവാഹം പുലിവാലായി. കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു തുടങ്ങിയിരിക്കുകയാണ്. വിവാഹത്തിന് വധു അണിഞ്ഞ 3.2 മീറ്റര്‍ നീളമുള്ള സാരിയുടെ തുമ്പു പിടിക്കാനാണ് സര്‍ക്കാര്‍ സ്കൂളിലെ 250 കുട്ടികളെ ഉപയോഗിച്ചത്. ബാക്കി കുട്ടികളെ വധുവിന്റെ ഫ്ളവര്‍ ഗേളായും നിയോഗിച്ചു. കാന്‍ഡി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലെ മൊത്തം കുട്ടികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൂടാതെ കിലോമീറ്ററുകള്‍ നീളത്തിലുള്ള സാരിയുടെ തുമ്പു പിടിച്ച് കുട്ടികളെ പൊരിവെയിലത്ത് റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
സാരിയുടെ തുമ്പു പിടിച്ച് വരനേയും വധുവിനേയും അനുഗമിക്കുന്ന സ്കൂള്‍ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റി ഇത്തരമൊരു കാര്യം അംഗീകരിക്കാന്‍ ഒരുക്കമല്ലെന്നും സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ കുട്ടികളെ ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് നിയമത്തിനെതിരാണെന്നും അവര്‍ കുറ്റപ്പെടുത്തി. കുറ്റം തെളിഞ്ഞാല്‍ ദമ്പതികള്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാമെന്നും അധികൃതര്‍ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുക, അവരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തുക, അവരുടെ അഭിമാനം വ്രണപ്പെടുത്തുക ഇതെല്ലാം ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നും നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. പക്ഷേ സംഭവത്തെ നിസാരമായി കാണാനാകില്ലെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടികളുടെ പഠിപ്പ് മുടക്കിക്കൊണ്ടുള്ള ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിശദ അന്വേഷണം ആവശ്യപ്പെട്ടു.