വിവാദ ഫേസ് ബുക്ക് ലൈവിലെ നായികയെ കാണാന്‍ തിരക്കോട് തിരക്ക്; ഗത്യന്തരമില്ലാതെ വസ്ത്രശാല ഉടമ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing വിവാദ ഫേസ് ബുക്ക് ലൈവിലെ നായികയെ കാണാന്‍ തിരക്കോട് തിരക്ക്; ഗത്യന്തരമില്ലാതെ വസ്ത്രശാല ഉടമ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

അടിമാലി: ഇടുക്കി അടിമാലിയില്‍ സോഷ്യല്‍മീഡിയയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തി ശ്രദ്ധനേടിയ നായികയെ കാണാന്‍ ആരാധകരുടെ തിരക്കോട് തിരക്ക്. ഗത്യന്തരമില്ലാതെ വസ്ത്രശാല ഉടമ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നു. യുവ ദമ്പതികളുടെ സെക്‌സ് ലൈവ് എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആദ്യം ദൃശ്യം പ്രചരിച്ചുവന്നത്. എന്നാല്‍ കാഴ്ച്ചയില്‍ വീഡിയിയോവിലെ യുവതിയെപ്പോലെ തന്നെയുള്ള യുവതിയുടെ സഹോദരി പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി വീട്ടമ്മയും പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ ലൈവ് ചിത്രീകരിച്ച രാജക്കാട് സ്വദേശി വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് അറസ്റ്റു ചെയ്തു. സ്വഭാവം ശരിയല്ലാത്തതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയാണ് യുവാവിനൊപ്പം ഫേസ്ബുക്ക് ലൈവിലുണ്ടായിരുന്നത്.വീട്ടമ്മയുടെ സഹോദരിയാണെങ്കില്‍ യാതൊരു ദുശീലവുമില്ലാതെ ഭര്‍ത്താവുമൊത്ത് ശാന്തജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍ വീഡിയോ പുറത്തായതോടെ എല്ലാവരുടെയും നോട്ടം ഒന്നുമറിയാത്ത ഇരട്ട സഹോദരിക്കു നേരെയായി. വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയമുന നീണ്ടതോടെ ഇവരും വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അപമാനം കാരണം തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. തന്റെ സഹോദരിയുടെ വിവാദ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് നാട്ടില്‍പാട്ടായതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. വീഡിയോ വലിയതോതില്‍ പ്രചരിച്ചതോടെ യുവതിയെ കാണാന്‍ പലരും അടിമാലിയിലെ വ്‌സത്ര കടയിലേക്കെത്തി. അതിനിടേ യുവതിയുടെ ഫോട്ടോയും കടയുടെ വിവരങ്ങളും വാട്സാപ്പിലൂടെ പരക്കാനും തുടങ്ങി. കടയില്‍ ജോലിചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കും വീഡിയോ മൂലം മാനഹാനി വന്നതോടെ ഉടമ വെട്ടിലായി. ഇതോടെ യുവതിയെ പിരിച്ചുവിടുകയാണുണ്ടായത്. വീഡിയോയിലുള്ള യുവതിയെ ജോലിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും വിവാദനായികയെ കാണാനെത്തുന്നവരുടെ തിരക്ക് കുറവൊന്നുമില്ല.

0Shares