
ദില്ലി: പുല്‍വാമ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത് ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് പാകിസ്ഥാൻ. പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നരിക്കുന്നത്. ജെയ്ഷെ മുഹമ്മദ് പാകിസ്താനിലുണ്ടെന്നും അദ്ദേഹം കിടപ്പിലാണെന്നും കഴിഞ്ഞദിവസം ഖുറേഷി പറഞ്ഞിരുന്നു. ആരോഗ്യം മോശമായ ഒരാൾ അക്രമത്തിന് പിന്നിൽ പ്രവർത്തിക്കുമോ എന്നും പാക്ക് മന്ത്രി ചോദിച്ചിരുന്നു.

ഇതുനു പിന്നാലെയാണ് ഇപ്പോൾ വിവാദ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. ജെയ്ഷെ മുഹമ്മദിന് പാക്ക് ഭരണകൂടം സംരക്ഷണം ഒരുക്കിയതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ആഗോള ഭീകരനായി ജെയ്ഷെ മുഹമ്മദിനെ ലോക രാഷ്ട്രങ്ങൾ കാണുമ്പോൾ പാകിസ്ഥാൻ അവർക്ക് സംരക്ഷണം ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇത് ഇന്ത്യയെയും അമേരിക്ക അടക്കമുള്ള മറ്റു രാഷ്ട്രങ്ങളെയും വെല്ലുവിളിക്കുന്നതിന് സമാനമാണ്. പാകിസ്ഥാനിന് ഇത് ദോഷം ചെയ്യുമെന്നും നയതന്ത്രജ്ഞർ പറയുന്നു.
