വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിക്കാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിക്കാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി.

കോഴിക്കോട്: കൈവശ ഭൂമിക്ക് സ്വീകരിക്കാത്തതില്‍ മനംനൊന്ത് കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ കേസിലെ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് പോലീസില്‍ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സലീഷ് തിങ്കളാഴ്ച രാത്രിയാണ് പേരാമ്പ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ ചുമത്തി സലീഷിനെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ച കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യാക്കുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സലീഷിനെതിരെ കേസെടുത്തത്.

സംഭവത്തില്‍ സലീഷിന് പുറമെ വില്ലേജ് ഓഫീസര്‍ സണ്ണിയെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സണ്ണിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

0Shares