കൊച്ചി: പ്രേക്ഷക ലക്ഷങ്ങളെ ത്രസിപ്പിച്ച ‘പുലിമുരുകന’് ശേഷം മോഹന്‍ലാല്‍ നായകനായ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ‘വില്ലന്‍’ വരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെയാണ് ഒരുക്കുന്നത്. 8കെ റെസല്യൂഷന്‍ എന്ന അത്യാധുനിക സാങ്കേതികരീതിയിലൂടെയാണ് ഈ ചിത്രം സാക്ഷാത്ക്കരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ 8കെ റെസല്യൂഷനില്‍ പൂര്‍ണമായും ഒരു സിനിമ ചിത്രീകരിക്കുന്നത്.

മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റെഡ് വെപണ്‍ സീരീസിലെ ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വി.എഫ്.എക്‌സിനും പ്രധാന്യം നല്കുന്ന ഈ ചിത്രത്തില്‍ പീറ്റര്‍ഹെയനാണ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. മഞ്ജു വാരിയര്‍, വിശാല്‍, ഹന്‌സിക മോട്വാനി, രാഷി ഖന്ന തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ വീണ്ടും ചലനം സൃഷ്ടിക്കുന്ന ‘വില്ലന്‍’ മെയ് മാസത്തില്‍ റിലീസാകും.
https://www.youtube.com/watch?v=VTBviGaeQiQ