കൊച്ചി: ബോളീവുഡ് താരവും മുന്‍ നീലച്ചിത്ര നായികയുമായ സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നു. ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വില്ലനിലെ’ പതിനഞ്ച് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഐറ്റം ഡാന്‍സിനായാണ് സണ്ണി ലിയോണ്‍ മലയാളത്തിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ വര്‍ഷം വനിതാ ഫിലിം അവാര്‍ഡിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ബി. ഉണ്ണികൃഷ്ണന്‍ സണ്ണി ലിയോണുമായി ആദ്യ ഘട്ട ചര്‍ച്ച നടത്തിയത്. ഇതേ തുടര്‍ന്നാണ് വില്ലനിലെ ഐറ്റം ഡാന്‍സിനു വേണ്ടി സണ്ണി ലിയോണ്‍ സന്നദ്ധത അറിയിച്ചത്.
അഞ്ചു കോടി രൂപ പ്രതിഫലത്തിനൊപ്പം, വിമാന ചാര്‍ജും, ഹോട്ടല്‍ റെന്റും നിര്‍മാതാവ് വഹിക്കണമെന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ. സണ്ണി ലിയോണിന്റെ ശരീര സൗന്ദര്യം നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഡാന്‍സിന്റെ ചിത്രീകരണം നടത്താനൊരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ സണ്ണിയുടെ പാട്ടും ഉള്‍പ്പെടുത്താനാണ് ധാരണയുണ്ടായിരിക്കുന്നത്. സണ്ണി ലിയോണിന്റെ ഡേറ്റ് നോക്കിയ ശേഷം ആവശ്യമെങ്കില്‍ മുംബെയില്‍ വച്ചും പാട്ട് ചിത്രീകരിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.