
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്ന് പറഞ്ഞ സാഹജര്യത്തിലാണ് മാതൃരാജ്യം വിലക്കിയ താരത്തിന് മറ്റ്രാജ്യങ്ങള്ക്കായി കളിക്കാനാവില്ല എന്ന് ബി.സി.സി.ഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന വ്യക്തമാക്കിയത്. ഐ.സി.സി ചട്ടങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സി.കെ. ഖന്ന പറഞ്ഞു.

2013 ഐ.പി.എല്‍ ആറാം സീസണിനിടെ രാജസ്ഥാന് റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളി നടത്തിയെന്ന് ബി.സി.സി.ഐ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് താരത്തിന് അജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ശ്രീശാന്ത് നല്കിയ ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. എന്നാല്‍ ബി.സി.സി.ഐയുടെ അപ്പീലിന്മേല് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
