
കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങൾകൂടി പൊതുജന പങ്കാളിത്തത്തോടെ (പി.പി.പി) വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോഴിക്കോടിനൊപ്പം ഭുവനേശ്വർ, പട്ന, ഇൻഡോർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, റായ്പുർ, റാഞ്ചി, വാരാണസി, അമൃത്‌സർ വിമാനത്താവളങ്ങളാണു സ്വകാര്യവൽക്കരണ പദ്ധതിയുടെ നാലാംഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്.

ഈ വിമാനത്താവളങ്ങളുടെ ആസ്തി, ശേഷി, വരുമാനം, സർവീസുകൾ എന്നിവ സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ എയർപോർട്ട് അതോറിറ്റിക്ക് സര്‍ക്കാര്‍ നിർദേശം നൽകി.
