വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായിക്ക് മൂന്ന് വര്‍ഷം തടവ്

  • Post category:news
  • Reading time:1 min read
You are currently viewing വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യവസായിക്ക് മൂന്ന് വര്‍ഷം തടവ്

മുംബൈ-ന്യൂഡല്‍ഹി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. മുംബൈ വ്യവസായിക്ക് ആണ് മൂന്ന് വര്‍ഷം തടവിന് ശിക്ഷ നല്‍കിയിരിക്കുന്നത്. സച്‌ദേവിനെയാണ്(41) പോക്‌സോ കേസ് പ്രകാരം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

2017 ഡിസംബറിലായിരുന്നു സംഭവം നടന്നത്. പ്രതിക്ക് ശിക്ഷ വിധിച്ചത് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ. ഡി ദിയോയാണ്. മുന്‍ നടിയടക്കമുള്ള ഏഴ് പേരെ കോടതി സാക്ഷിവിസ്താരം നടത്തുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ നടിക്ക് 17 വയസ്സായിരുന്നു പ്രായം.

സംഭവത്തെ തുടര്‍ന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. താന്‍ ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും മാനസിക സമ്മര്‍ദ്ദത്താല്‍ ഉറങ്ങിയപ്പോള്‍ കാല്‍ അറിയാതെ അവരുടെ ശരീരത്തില്‍ തട്ടിയതാണെന്നും വ്യവസായിയുടെ ഭാര്യ കോടതിയില്‍ പറഞ്ഞെങ്കിലും വിലയ്‌ക്കെടുത്തില്ല.

0Shares