വിന്‍ടെച്ച് ഇൻ്റെര്‍നാഷണൽ സ്‌കൂളിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing വിന്‍ടെച്ച് ഇൻ്റെര്‍നാഷണൽ സ്‌കൂളിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടന്നു

മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) വിപുലമായ പരിപാടികളോടെ വാർഷികാഘോഷം നടന്നു.
വിന്‍ടെച്ച് ഗാർഡൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് ഡോ. മാലിനി ഹെബ്ബാർ ഉദ്ഘടനം ചെയ്തു. ദിൽഷാദ്, ഹനീഫ അരമന, PTA ഭാരവാഹികൾ, സ്കൂൾ സി.ഇ.ഒ, സ്കൂൾ പ്രൻസിപ്പൽ, മറ്റു അധ്യാപകർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നിരവധി രക്ഷിതാക്കളാണ് പരിപാടിക്കെത്തിയത്. LKG മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വ്യത്യസ്ത പരിപാടികൾ വേദിയിൽ അരങ്ങേറി. വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ പരിപാടി രാത്രി പതിനൊന്ന് മണിവരെ തുടർന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ കഴിവിനനുസരിച്ചുള്ള ഡാൻസും പാട്ടും കാളിയുമെല്ലാം സദസ്സിനെ ആവേശം കൊള്ളിച്ചു.പെൺകുട്ടികൾക്ക് കുക്കിങ് ക്ലാസ് ആരംഭിച്ചും മികച്ച ഫുട്‍ബോൾ പരിശീലകൻ്റെ കീഴിൽ ദേശിയ നിലവാരത്തിലുള്ള ഗ്രൗണ്ടിൽ ഫുട്‍ബോൾ കോച്ചിങ് നൽകിയും വിന്‍ടെച്ച് ഇൻ്റെര്‍നാഷണൽ സ്കൂൾ മറ്റു സ്കൂളുകളിൽ നിന്നും വിത്യസ്തമാവുകയാണ്. ഫുട്‍ബോൾ പരിശീലനം നടത്തുന്ന കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ അടക്കമുള്ള പോഷക ആഹാരങ്ങളും സ്കൂൾ അധികൃതർ തന്നെ നൽകുന്നുണ്ട്. ഫുട്‌ബോൾ കോച്ചിങ്ങിന് പുറമെ സ്കൂളിലെ എല്ലാകുട്ടികൾക്കും ദേശീയ നിലവാരത്തിലുള്ള സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനവും നൽകിവരികയാണ്.

0Shares