വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ സ്വാതന്ത്ര്യ ദിനം

  • Post category:local news
  • Reading time:1 min read
You are currently viewing വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ സ്വാതന്ത്ര്യ ദിനം

കാസര്‍കോട്: വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദേശഭക്തി ഗാനം, ചിത്ര  രചനാമത്സരം, കളറിംഗ് മത്സരം, പോസ്റ്റര്‍ രചനാ മത്സരം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. പരിപാടിക്ക് മുന്നോടിയായി പ്രിന്‍സിപ്പല്‍ സ്മിത ടീച്ചര്‍ പതാക ഉയര്‍ത്തി. പിന്നീട് കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചു. പരിപാടിയില്‍ പി.ടി.എ അംഗങ്ങളും സന്നിഹിതരായിരുന്നു. എല്‍.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനത്തോടപ്പം ചുവടുവെച്ചത് മറ്റുകുട്ടികളില്‍ കൗതുകമുണര്‍ത്തി.  പിന്നീട് പി.ടി.എ അംഗങ്ങള്‍ മധുര പലഹാരങ്ങള്‍ നല്‍കിയാണ് കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചത്.

0Shares