വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ 18 ന് നടത്താനിരുന്ന ഓണാഘോഷം വേണ്ടന്ന് വെച്ചു; അതിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകും

  • Post category:local news
  • Reading time:1 min read
You are currently viewing വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ 18 ന് നടത്താനിരുന്ന ഓണാഘോഷം വേണ്ടന്ന് വെച്ചു; അതിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകും

മാന്യ(കാസർകോട്): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിരവധിപേരാണ് മുന്നോട്ട് വരുന്നത്. ഈ സാഹചര്യത്തിൽ വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്കൂളും അവർക്കൊപ്പം ചേരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവനനൽകും.ആഘോഷപൂർവം നടത്താനിരുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കുട്ടികളുടെ അനുമതിപ്രകാരം മേനേജ്‌മെൻറ്റും പി.ടി.എയും ചേർന്ന് വേണ്ടന്ന് വെച്ചു.ഓഗസ്റ്റ് 18 ന് നടത്താനിരുന്ന ഓണാഘോഷ പരിപാടിയാണ് വേണ്ടന്ന് വെച്ചത്. പകരം അതിനായി ചെലവ് വരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണെന്നും സ്കൂൾ മാനേജ്‌മെന്റ്റ് അറിയിച്ചു.

0Shares