
മാധ്യമം, മംഗളം തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളുടെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന മാധ്യ പറവര്തക സുനിതാ ദേവദാസ് ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചാനലുകളും അവരുടെ ഓൺലൈൻ സൈറ്റുകളും സോഷ്യൽ മീഡിയ പൊങ്കാലകളും
ഇന്നലെ രസകരമായ രണ്ടു പൊങ്കാലകൾ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന്റെ നെഞ്ചത്ത് കൂട്ടി കത്തിക്കുന്നത് കണ്ടു .
1 . ഏഷ്യാനെറ്റ് ഓൺലൈൻ നൽകിയ രോഗിയുമായി പോയ കാര്‍ ജാഥയെ മറികടക്കാന്‍ ശ്രമിച്ചതിന് കലിപ്പ് തീര്‍ത്ത് ജാഥാ ക്യാപ്റ്റന്‍ >> വീഡിയോ കാണാം എന്ന വാർത്തയെ കോട്ട് ചെയ്തു “എവിടെടാ വണ്ടിയിൽ രോഗി” എന്ന് വിനുവിനെ തെറി വിളിക്കുന്ന കുറെ എണ്ണം .
2 . മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി – കേരളം കാൽ കോടിയിലധികം വിലയുള്ള ബുള്ളറ്റ് പ്രൂഫുകൾ വാങ്ങുന്നു എന്നതിന് വിനുവിന് പൊങ്കാല
സത്യത്തിൽ ചാനലുകളുടെ പേരിൽ അറിയപ്പെടുമെങ്കിലും ഓൺലൈൻ സൈറ്റുകൾ ഒരു പ്രത്യേക മീഡിയ തന്നെയാണ് . അവർക്ക് അവരുടേതായ വാർത്തകളും ബിസിനസ് രീതിയും സ്വഭാവവും നിലനിൽപ്പും വരുമാനവും ഉണ്ട് . എന്നാൽ പലപ്പോഴും വായനക്കാർ ചാനലുകൾ എന്ന രീതിയിൽ ചാനെൽ സൈറ്റുകളെ വിലയിരുത്താറുണ്ട് . ചാനലുകളുടെ മുഖം തന്നെയാണ് ചാനെൽ സൈറ്റുകൾ എന്ന കാര്യത്തിൽ സംശയമൊന്നുമില്ല . എന്നാൽ ചാനലുകളുടെ വാൽ മാത്രമായി നിലനിന്നു പ്രവർത്തിക്കാൻ സൈറ്റുകൾക്ക് കഴിയുകയുമില്ല . അവയുടെ വരുമാന സ്രോതസ്സ് പുറത്തു നിന്നുള്ള വാർത്തകളും കൂടിയാണ് .
അപ്പൊ ഒന്നാലോചിച്ചു നോക്കി . വിനു വി ജോൺ എന്ത് കൊണ്ടായിരിക്കും സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം പൊങ്കാല വാങ്ങി കൂട്ടുന്നത് എന്ന് .
ആലോചിച്ചപ്പോൾ കയ്യിലിരിപ്പ് തന്നെയാണ് കാരണം . ചാനലിൽ കാണുന്ന വിനുവിനോട് പ്രേക്ഷകർക്ക് പല തരം വിയോജിപ്പുണ്ട് . അവർ അത് അവസരം കിട്ടുമ്പോഴൊക്കെ പ്രകടിപ്പിക്കുന്നു .
വായനക്കാർക്ക് ഇഷ്ടമില്ലാത്ത ഏത് വാർത്തയുടെ അടിയിൽ പോയി കമെന്റ് വായിച്ചാലും കാണാം വിനുവിനെ അറഞ്ചം പുറഞ്ചം തെറി വിളിക്കുന്നത് . വായനക്കാരുടെ ഒരു മനോസുഖം . അത്രയേ ഉണ്ടാവു അല്ലെ ? കാരണം വിനു ഏഷ്യാനെറ്റിൽ ഇരുന്നു വാർത്ത വായിക്കുമ്പോൾ ടി വിക്ക് മുന്നിൽ പോയി തെറി വിളിച്ചിട്ട് കാര്യമില്ലല്ലോ . അപ്പൊ പിന്നെ ഇത് തന്നെ വഴി എന്ന് പ്രേക്ഷകർ കരുതുന്നു. എന്തായാലും നേരംപോക്കാണ് .
