വിദ്യാര്‍ഥിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതി ജയില്‍ വാര്‍ഡന്‍ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ഥിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതി ജയില്‍ വാര്‍ഡന്‍ അറസ്റ്റിൽ

കൊല്ലം: ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പോലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്ന രഞ്ജിത്തിനെ ഈ മാസം 14നാണ് പ്രതിയായ വിനീത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്.

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ആളുമാറിയാണ് മര്‍ദിച്ചതെന്ന് പിന്നീട് വ്യക്തമായി. അടിയേറ്റ് വിദ്യാർത്ഥി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. വാർഡനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസിൽ പ്രതിയായതിനാൽ വിനീതിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ജയിൽ വിഭാഗം അറിയിച്ചു.

0Shares