
കല്‍പറ്റ(വയനാട്): അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്. പുത്തന്‍കുന്ന് ചിറ്റൂര്‍ നൊട്ടന്‍വീട്ടില്‍ അഭിഭാഷകരായ അബ്ദുല്‍ അസീസിൻ്റെയും സജ്‌നയുടെയും മകളാണ് മരിച്ച ഷഹന ഷെറിന്‍.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയില്‍ ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തിരുന്നു. എന്നാൽ അധ്യാപകർ ഇത് കാര്യമാക്കിയിരുന്നില്ല. കുട്ടി അശ്വസ്തത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തിയാണ് ആശുപത്രയിലേക്ക് കൊണ്ടുപോയത്. കാലിൽ പാമ്പുകടിയുടെ പാടുകളുണ്ടായിരുന്നു എന്നും കടിയേറ്റ് ഭാഗം നീല നിറത്തിലായിരുന്നതായും വിദ്യാർത്ഥികൾ പറയുന്നു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. ഇന്ന് രാവിലെ സ്കൂളിൽ എത്തിയ നാട്ടുകാരിൽ ചിലർ അധ്യാപകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ആരോപണ വിദേയനായ അധ്യാപകന്‍ സജിനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിലാണ് നടപടി. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതേസമയം ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ക്ക് കയറാവുന്ന തരത്തില്‍ നിരവധി മാളങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
