തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ക്ലാസുകള്‍ 17ന് പുനരാരംഭിക്കും.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റിനുള്ള ഊര്‍ജ്ജിത ശ്രമം നടക്കുന്നതായും പോലീസ് പറഞ്ഞു. അതേസമയം, പാമ്പാടി നെഹ്‌റു കോളേജിനെതിരേ വനംവകുപ്പും രംഗത്തെത്തി.

ടെന്നീസ് കോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നല്‍കി. എന്നാല്‍ കോളേജിന്റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് കോളേജ് കൈവശം വെച്ചിരിക്കുന്ന വനംഭൂമി തിരിച്ചു പിടിക്കാന്‍ വനംവകുപ്പ് കോടതിയെ സമീപിച്ചത്.